ഡൽഹി: നമ്മുടെ രാജ്യത്തിൻ്റെ വർത്തമാനങ്ങളെ നിയന്ത്രിക്കുകയും ഭാവിയെ സുരക്ഷിതമാക്കുകയും ചെയ്യുന്നതിന് വേണ്ടി നാം തിരഞ്ഞെടുത്തയച്ചവരിൽ 151 ജനപ്രതിനിധികൾ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. ഭരണകക്ഷികളിൽ പെട്ടവരാണ് ഒരു പൊടിക്ക് കൂടുതൽ ഉള്ളത്. പാർലമെൻ്റിൽ ബിജെപിയുടെ 10 എംപിമാർ ഈ ലിസ്റ്റിൽ ഇടം പിടിച്ച് ഒന്നാം സ്ഥാനത്താണ്. കോൺഗ്രസ്, ആർജെഡി, എസ് എച്ച്എസ്,വി സി കെ, എസ്പി എന്നീ പാർട്ടികളിൽ നിന്ന് ഓരോ എംപിമാരും ഒരു സ്വതന്ത്രനും ചേർന്ന് 16 പേരാണ് സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങൾ നടത്തിയതിന് നിയമ നടപടികളിൽ പെട്ടിട്ടുള്ളത്.
151 ജനപ്രതിനിധികളിൽ 16 പേർ ബലാൽസംഗ കേസുകളിൽ തന്നെ പ്രതികളാണ്. ഇക്കാര്യത്തിൽ മാത്രം ബിജെപിയും കോൺഗ്രസും തുല്യ പദവിയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാം. രണ്ട് പാർട്ടിയിൽ നിന്നും അയ്യഞ്ച് പേര് വീതം ആ ലിസ്റ്റിൽ ഇടം പിടിച്ചപ്പോൾ മുന്നാം മുന്നണിക്ക് ലീഡ് കിട്ടും പോലെ മറ്റുള്ളവർക്കെല്ലാം കൂടി ആറംഗങ്ങൾ ഉണ്ട്. കൂറുമാറ്റം ഉണ്ടായാൽ ലിസ്റ്റിൽ മാറ്റം വരാം.
സംസ്ഥാനത്തെ കണക്കുകൾ കൂടി പരിശോധിച്ചാൽ രാജ്യത്താകെയുള്ള എംഎൽഎമാരിൽ 44 ബിജെപി പ്രതിനിധികൾ സ്ത്രീകളുമായ ബന്ധപ്പെട്ട കേസുകളിൽ പ്രതികളാണ്. കോൺഗ്രസിലെ 22 പേരുണ്ട്. മൂന്നാം സ്ഥാനത്ത് പ്രധാനമായും ആന്ധ്രയിൽ മാത്രമുള്ള ടിഡിപിയാണ്, 17 പേർ. ഡൽഹി, പഞ്ചാബ് തുടങ്ങിയ കൊച്ചു സംസ്ഥാനങൾ ഭരിക്കുന്ന ആം ആദ്മി പാർട്ടിയാണ് നാലാം സ്ഥാനത്ത്. എഎപിയിലെ 13 പേരുണ്ട് ലിസ്റ്റിൽ. സംസ്ഥാന തലത്തിൽ പരിശോധിച്ചാൽ 21 പേരെ വീതം ലിസ്റ്റിലേക്ക് സമ്മാനിച്ച് ' ആന്ധ്രയും ബംഗാളും ഒന്നാം സ്ഥാനം പങ്കുവച്ചു.16 പേരുമായി ഒഡീഷ രണ്ടാം സ്ഥാനത്തും 15 പേരുമായി ഡൽഹി മൂന്നാം സ്ഥാനത്തുമാണുള്ളത്. കൊച്ചു കൊച്ചു സ്റ്റേറ്റുകളിൽ നിന്നെല്ലാം കൂടി 10 പേർ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. നമ്മുടെ കേരളത്തിൽ നിന്ന് 3 പേരും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.... പ്രമുഖ ദേശീയ ദിനപത്രം ഇന്ത്യൻ എസ്പ്രസ് ആണ് കണക്കുകൾ പുറത്തുവിട്ടത്.
Aren't you surprised? 151 people's representatives who are making laws for us are involved in cases of violence against women.